പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Published : Nov 10, 2026, 07:27 AM IST
Sonia Gandhi Had Decided Early On Not to Become Prime Minister Rahul and Priyanka Shared the Same View She Reveals

Synopsis

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും സോണിയ ഗാന്ധി

ദില്ലി: 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. 2004ലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സഖ്യകക്ഷി നേതാക്കളിൽ നിന്ന് കടുത്ത സമ്മർദം നേരിടേണ്ടി വന്നതായും അവർ പറഞ്ഞു.

സഖ്യകക്ഷി നേതാക്കളുടെ സമ്മർദത്തെ തുടർന്ന് ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു. എന്നാൽ, സമ്മർദത്തിന് വഴങ്ങരുതെന്ന് രാഹുലും പ്രിയങ്കയും ആവശ്യപ്പെട്ടതായി സോണിയ ഗാന്ധി വ്യക്തമാക്കി. തന്റെ ഉള്ളിൽ രണ്ട് ചിന്തകൾ തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്നുവെന്നും അവർ വെളിപ്പെടുത്തി. പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കിൽ തന്റെ വിദേശ പൗരത്വം ബിജെപിയും ആർഎസ്എസും രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ഉപയോഗിക്കുമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇന്ന് പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് 2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സംബന്ധിച്ച് സോണിയ ഗാന്ധി വിശദീകരിക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗികാതിക്രമ പരാതി; ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടികളുമായി സിപിഎം
വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണം; പരാതിക്കാരൻ ഇന്ന് വീണ്ടും സൂപ്രണ്ടിനെ കാണും