ബ്രിട്ടനില്‍ ഒരു "ദൃശ്യം" മോഡല്‍ കൊലപാതകം:  പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതി കുടുങ്ങി

Published : Mar 28, 2017, 08:02 AM ISTUpdated : Oct 04, 2018, 07:32 PM IST
ബ്രിട്ടനില്‍ ഒരു "ദൃശ്യം" മോഡല്‍ കൊലപാതകം:  പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതി കുടുങ്ങി

Synopsis

ലണ്ടന്‍: ഒരു കുറ്റകൃത്യവും എല്ലാക്കാലത്തും ഒളിപ്പിക്കാന്‍ കഴിയില്ലെന്നാണ് സത്യമാണ്, അത് എത്ര പ്ലാന്‍ ചെയ്ത ദൃശ്യം മോഡല്‍ കൊലപാതകം ആണെങ്കിലും. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ചിലപ്പോള്‍ അത് തെളിയിക്കപ്പെട്ടേക്കാം. ഇതിന് ഉത്തമ ഉദാഹരണമാണ് ബ്രിട്ടനിലെ സൗത്ത് വെയ്ല്‍സിലെ ന്യൂപോര്‍ട്ടിലെ സാന്‍ഡിയുടെ തിരോധാനം. ഭര്‍ത്താവ് കൊന്ന് ഡാമിലെറിഞ്ഞ സാന്‍ഡിയുടെ മൃതദേഹം ഇരുപത് വര്‍ഷത്തിന് ശേഷം പൊങ്ങിവന്നു. 

സാന്‍ഡിയെ ഭര്‍ത്താവ് മൈക്കല്‍ ബോവന്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിച്ചണ്‍ സിങ്കില്‍ കെട്ടിവച്ച് ഡാമില്‍ എറിയുകയായിരുന്നു. 1997ലാണ് സംഭവം നടത്തത്. ഒരു കൊലപാതകക്കുറ്റത്തില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപെട്ടുവെന്ന് ആശ്വസിച്ചിരുന്ന ഭര്‍ത്താവിനെ ഞെട്ടിച്ചു കൊണ്ട് അടുത്തിടെയാണ് സാന്‍ഡിയുടെ മൃതദേഹം ജലനിരപ്പിന് മുകളില്‍ പൊങ്ങിയത്. 

വരള്‍ച്ച മൂലം ഡാമില്‍ വെള്ളം കുറഞ്ഞതാണ് മൃതദേഹം പൊങ്ങാന്‍ കാരണം.  ഒരു നൂറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഈ ഡാമിലെ വെള്ളം വറ്റുന്നത്. ഡാമിന് സമീപത്ത് കൂടി നടന്ന് പോയവരാണ് മൃതദേഹം കണ്ടത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും കിച്ചണ്‍ സിങ്കില്‍ കെട്ടിയ നിലയില്‍ തന്നെയായിരുന്നു മൃതദേഹം. 

അസ്ഥിപഞ്ജരം മാത്രമായ മൃതദേഹത്തിന്റെ പല്ലിന്റെ പരിശോധനയിലൂടെയും ഡി.എന്‍.എ പരിശോധനയിലൂടെയുമാണ് സാന്‍ഡിയുടെ മൃതദേഹം തന്നെയാണ് വെള്ളത്തില്‍ പൊങ്ങിയതെന്ന് സ്ഥിരീകരിച്ചത്.  സാന്‍ഡിക്ക് അവരുടെ മേലധികാരി ജോര്‍ജ് മോര്‍ഗനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് മൈക്കല്‍ അവരെ കൊന്നത്. 

മൃതദേഹം കണ്ടെത്തിയിരുന്നില്ലെങ്കിലും സാന്‍ഡിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മൈക്കലിനെ 1998ല്‍ 18 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. ഈ ശിക്ഷ കഴിഞ്ഞ് 2015ലാണ് മൈക്കല്‍ പുറത്തിറങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'