'മീ ടൂ': പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷൻ

Published : Oct 18, 2018, 04:06 PM ISTUpdated : Oct 18, 2018, 04:08 PM IST
'മീ ടൂ': പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷൻ

Synopsis

'മീ ടൂ' വെളിപ്പെടുത്തലുകൾ സ്വീകരിക്കാൻ പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷൻ. പരാതികൾ ncw.metoo@gmail.com എന്ന മെയിൽ ഐഡിയില്‍ അയക്കാനാണ് നിര്‍ദ്ദേശം.

ദില്ലി: 'മീ ടൂ' വെളിപ്പെടുത്തലുകൾ സ്വീകരിക്കാൻ പ്രത്യേക മെയിൽ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷൻ. പരാതികൾ ncw.metoo@gmail.com എന്ന മെയിൽ ഐഡിയില്‍ അയക്കാനാണ് നിര്‍ദ്ദേശം. മീ ടൂ വിവാദ വെളിപ്പെടുത്തലുകള്‍ ഏറുന്ന സാഹചര്യത്തിലാണ് നടപടി. 

മീ ടൂ വെളിപ്പെടുത്തലുകളിൽ നേരത്തെ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാൻ ജുഡീഷ്യൽ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാർക്കായിരിക്കും അന്വേഷണചുമതല. സമിതി നിയമവശം പരിശോധിക്കുകയും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായവും തേടുകയും ചെയ്യാനാണ് ശിശുക്ഷേമമന്ത്രാലയത്തിന്‍റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം, ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്': രാഹുൽ ​ഗാന്ധി
സ്കൂളിൽ ഡാൻസ് പ്രാക്ടീസിനിടെ കുട്ടി തളർന്നുവീണു, ഒമ്പത് വയസ്സുകാരി മരിച്ചത് പ്രാണിയുടെ കടിയേറ്റ്, ഉൾക്കൊള്ളാനാകാതെ കുടുംബം