
ചെന്നൈ: ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡിജിമാര്‍ക്കും പ്രത്യേക വഴി ഒരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ടോള്‍പ്ലാസകളില്‍ എത്തുന്ന വിഐപികൾക്ക് തങ്ങളുടെ ഐഡിന്‍റിറ്റി തെളിയിക്കുന്നതിന് വേണ്ടി അവരുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കാറുണ്ട്.
ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഹൈക്കോടതിയുടെ പുതിയ നടപടി. ഉത്തരവ് ലംഘിക്കുന്ന പക്ഷം കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ടോള്‍പ്ലാസകൾക്ക് കേടതി താക്കീത് നല്‍കി. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്.
രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഈ ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( ടിഎൻഎസ്ടിസി ) വില്ലുപുരം, ടിഎൻഎസ്ടിസി സേലം ഡിവിഷൻ, എൽ ആൻഡ് ടി കൃഷ്ണഗിരി വാലജഹേത് ടോൾവേ ലിമിറ്റഡ് (എൽ ആൻഡ് ടി കെ.ഡബ്ല്യു.ടി.എൽ) എന്നീ ടോൾപ്ലാസകൾ വിഐപികളും ടോള്‍ ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam