പുതിയൊരു കളക്ടര്‍ ബ്രോ, മഹാപ്രളയത്തില്‍ പത്തനംതിട്ട തിരിച്ചറിഞ്ഞ മനുഷ്യന്‍; വാക്കുകള്‍ക്കപ്പുറം കളക്ടര്‍ പിബി നൂഹ്

By Web TeamFirst Published Aug 21, 2018, 9:37 PM IST
Highlights

കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തമായിരുന്നു കടന്നുപോയത്. അതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ പത്തനംതിട്ട തുടങ്ങിയ ജില്ലകളെ ആയിരുന്നു. ആദ്യം  വെള്ളം കയറി അവസാനം വെള്ളമിറങ്ങിയ ജില്ലയായിരുന്നു പത്തനംതിട്ട. ഇവിടെ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായും രക്ഷപ്പെടുത്തി. രക്ഷാദൗത്യം ഇന്നാണ് അവിടെ പൂര്‍ത്തിയായത്. സജീവമായി തുടരുന്ന രക്ഷാദൗത്യത്തിനിടയില്‍  അവശ്യസാധന വിതരകേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തമായിരുന്നു കടന്നുപോയത്. 

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തമായിരുന്നു കടന്നുപോയത്. അതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ പത്തനംതിട്ട തുടങ്ങിയ ജില്ലകളെ ആയിരുന്നു. ആദ്യം  വെള്ളം കയറി അവസാനം വെള്ളമിറങ്ങിയ ജില്ലയായിരുന്നു പത്തനംതിട്ട. ഇവിടെ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായും രക്ഷപ്പെടുത്തി. രക്ഷാദൗത്യം ഇന്നാണ് അവിടെ പൂര്‍ത്തിയായത്. സജീവമായി തുടരുന്ന രക്ഷാദൗത്യത്തിനിടയില്‍  അവശ്യസാധന വിതരണമടക്കം ജനങ്ങള്‍ക്ക് ആവശ്യമായതെല്ലാം അവിടെ ആദ്യാവസാനം ഒരുങ്ങിയിരുന്നു.  

ദുരന്തപ്പെയ്ത്ത് തുടങ്ങിയതു മുതല്‍ പ്രളയം മുന്നില്‍ കണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നത് അവിടത്തെ ജില്ലാ ഭരണകൂടമാണ്. ആഗസ്റ്റ് 14ന് 12 മണിക്ക് തന്നെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു, 15ന് രാവിലെയോടെ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യമൊരുക്കി.  മുന്നറിയിപ്പ് അവഗണിച്ച് പ്രളയത്തിന്‍റെ തീവ്രത മനിസിലാക്കാതെ പല പ്രദേശങ്ങളിലും തങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമമായിരുന്നു പിന്നീട്.  അതും നല്ല രീതിയില്‍ അവസാനച്ചു. ഇന്നത്തോടെ രക്ഷാ ദൗത്യം പൂര്‍ണമയി. ഇനി പുനരധിവാസമാണ് അതിന്‍റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

കേരളം ഒറ്റക്കെട്ടായി നേരിട്ട പ്രളയദുരന്തത്തില്‍ ഭൂമിയിലെ താരങ്ങളായ ചില ജില്ലാ കളക്ടര്‍മാരുണ്ട്. ദുരിതബാധിതര്‍ക്ക് കൈത്താങ്ങായ  വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രാജമാണിക്യവും വാസുകിയും കളക്ടര്‍ ബ്രോയും അനുപമയുമാടക്കം കുറച്ചുപേര്‍. ഇവരാരും ചെയ്തത് ചെറിയ കാര്യങ്ങളായിരുന്നില്ല. ഒരുപക്ഷെ ഇവരെപ്പോലെ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവച്ച ലക്ഷക്കണക്കിന് പേരുണ്ടെന്ന വാസ്തവം നിലനില്‍ക്കുമ്പോള്‍ തന്നെ ചിലരെ കുറിച്ച് പറയാതിരിക്കാനാവില്ല.

പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്‍റെ നിശ്ചയദാര്‍ഢ്യവും പ്രവര്‍ത്തനമികവുമാണ് പത്തനംതിട്ടയെ മഹാപ്രളയത്തില്‍ നിന്ന് കരകയറ്റിയത്. ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കഴിഞ്ഞ മാസം 26നായിരുന്നു കളക്ടര്‍ പിബി നൂഹ് അപ്പന്‍ഡിക്സിന്‍റെ ശസ്ത്രക്രിയക്ക് വിധേയനായത്. തുടര്‍ന്ന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പ്രളയം എല്ലാ പ്രതീക്ഷകളും തെറ്റിക്കുമെന്ന് തോന്നിയപ്പോള്‍ 14ന് അദ്ദേഹം ജോലിയില്‍ തിരിച്ചെത്തി. 

പിന്നീട് ഇന്നുവരെയുള്ള ആറ് ദിവസങ്ങളില്‍ ഉറക്കം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം. രക്ഷാപ്രവര്‍ത്തനത്തിലും അവശ്യസാധനവിതരണത്തിലും ക്യാമ്പുകളിലെ പ്രശ്നങ്ങളിലും അടക്കം എല്ലാ മേഖലയിലും അദ്ദേഹത്തിന്‍റെ ശ്രദ്ധയെത്തി. അലംഭാവം കാണിച്ചവരെ മാറ്റിനിര്‍ത്തി. അവശ്യഘട്ടത്തില്‍ തുറന്നു തരാതിരുന്ന രണ്ട് കോളേജുകളും മറ്റു ചില സ്ഥാപനങ്ങളും പിടിച്ചെടുത്തു. തിരികെ വീടുകളിലേക്ക് പോകുന്നവര്‍ക്ക് കിറ്റുകള‍് ഉറപ്പുവരുത്തുന്നടക്കമുള്ള അടിയന്തിര പുനരധിവാസത്തിനായി അഹോരാത്രം പ്രവര്‍ത്തനം തുടരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പലര്‍ക്കും പത്തനംതിട്ടയ്ക്ക് ഉറങ്ങാതെ കാവലിരിക്കുന്ന കളക്ടറെ മനസിലായത്. രാത്രി വൈകി മന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. നിയമാനുസരണം ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയ വിവരം മുന്നറിയിപ്പായി പോകുന്നതിനിടയില്‍ വീണ്ടും ആളുകള്‍ പരിഭ്രാന്തരായി. ഈ അവസ്ഥയില്‍ വിദേശത്തുനിന്നടക്കം നിരവധി കോളുകള്‍ വൈകിയ വേളയിലും കളക്ടറെ തേടിയെത്തിയിരുന്നു. തുടര്‍ന്നാണ് രത്രി മൂന്ന് മണിയോടെ കളക്ടര്‍ ലൈവില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. ഭയാശങ്കകള്‍ വേണ്ടെന്ന് സമാധാനിപ്പിച്ചു.  കളക്ടറെ പത്തനംതിട്ടക്കാര്‍ അന്നാണ് സാമൂഹിക മാധ്യമങ്ങളിലോ മറ്റോ ആയി കാണുന്നത്. കാരണം അയാള്‍ എന്നും അവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു.

പ്രളയ ദുരന്തത്തിനിടയില്‍ വലിയ വാര്‍ത്തകളാകുന്ന വലിയ മനുഷ്യര്‍ക്കിടയില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് പത്തനംതിട്ട കളക്ടര്‍ പിബി നൂഹിന്‍റെയും സ്ഥാനം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ആറുദിവസം സ്വന്തം ബുദ്ധിമുട്ടുകള്‍ നോക്കാതെ പ്രവര്‍ത്തിച്ചതിനാല്‍ ആരോഗ്യകരമായ പ്രശ്നങ്ങളിലാണ് ഇന്ന് കളക്ടര്‍. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇതൊരു വാര്‍ത്തയാക്കരുതെന്ന് അദ്ദേഹം പറയും. ജനങ്ങളുടെ മനസില്‍ എന്നെന്നേക്കുമായി സ്ഥാനമുറിപ്പിക്കുന്ന കളക്ടര്‍ബ്രോകളില്‍ പുതിയമുഖം കൂടി എഴുതിചേര്‍ക്കപ്പെടുകയാണ്. മൂവാറ്റുപുഴ സ്വദേശിയായ നൂഹ്  2012 സിവില്‍ സര്‍വീസ് ബാച്ച് അംഗമാണ്. നേരത്തെ

പശ്ചിമബംഗാള്‍ കേഡറിലുള്ള കളക്ടര്‍ പിബി സലീമിന്‍റെ ഇളയ സഹോദരനാണ് അദ്ദേഹം. കോഴിക്കോട് കളക്ടറായിരുന്ന പിബി സലീം പ്രവര്‍ത്തനമികവിന്‍റെ പേരില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
 

click me!