ബന്ധു നിയമന വിവാദം; തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം കൊണ്ടുവരട്ടെയെന്ന് സ്പീക്കര്‍

By Web TeamFirst Published Nov 12, 2018, 11:26 AM IST
Highlights

കൂടുതൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ. ആരോപണങ്ങൾ സഭയിൽ ചർച്ച ചെയ്യാം എന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ സർക്കാർ ആവശ്യത്തിനുള്ള വിശദീകരണം നൽകിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൂടുതൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ. 
ആരോപണങ്ങൾ സഭയിൽ ചർച്ച ചെയ്യാം എന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. 

പൊലീസ് ഉദ്യോഗസ്ഥയുടെ പ്രായം പരിശോധിച്ചു എന്ന വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണഘടനയെ അനുസരിക്കാൻ എല്ലാവര്ക്കും ഉത്തരവാദിത്തം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ശബരിമല കേസില്‍ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരായേക്കില്ല. ഹാജരാകുന്നതിന്റെ വിസമ്മതം ആര്യാമ സുന്ദരം ബോർഡിനെ അറിയിച്ചു. 
 

click me!