
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി. ഒരേ ഐ ഡി നമ്പറിൽ ഒന്നിലധികം വോട്ടർമാർ ഉണ്ടെന്നും, ഇത്തരത്തിൽ സംസ്ഥാനത്ത് ആകെ 71337 വോട്ടർമാരാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർഡ് വിഭജനത്തിന് ശേഷം സർക്കാർ വോട്ടർ പട്ടികയിൽ കൃതൃമം കാട്ടിയെന്നും, ഇതിനായി ഇടത് പക്ഷ യൂണിയൻ്റെ ജീവനക്കാരെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് ബിജെപി പരാതി നൽകിയെന്നും വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ബിജെപി സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam