കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നത് ; ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് ഡിജിപി

Published : Feb 24, 2019, 05:21 PM ISTUpdated : Feb 24, 2019, 05:41 PM IST
കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നത് ; ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് ഡിജിപി

Synopsis

കാസർകോട് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഡിജിപി പൊലീസിന് മുന്നിൽ രാഷ്ട്രീയമില്ലെന്നും പ്രഫഷണലായ അന്വേഷണം നടക്കുമെന്നും ഉറപ്പ് നൽകി.

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ എല്ലാ ആരോപണങ്ങളും പരി​ഗണിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

കാസർകോട് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഡിജിപി പൊലീസിന് മുന്നിൽ രാഷ്ട്രീയമില്ല എന്ന് വ്യക്തമാക്കി. പ്രഫഷണലായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് നൽകിയ ലോക്നാഥ് ബഹ്റ ആക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അഭിപ്രായപ്പെട്ടു. ഒരോ ആക്ഷേപങ്ങളും പൊലീസ് അക്കമിട്ട് പരിശോധിക്കുമെന്നും ബെഹ്റ  പറഞ്ഞു.

വിദേശത്തുള്ള ക്രൈംബ്രാഞ്ച് എഡിജിപി തിരിച്ചുവന്നാലുടൻ കാസകോട്ടേക്ക് തിരിക്കുമെന്ന് പറഞ്ഞ ബെഹ്റ മികച്ച ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നതെന്ന് അവകാശപ്പെട്ടു. എന്നാൽ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാൻ ഡിജിപി തയ്യാറായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്