
ദില്ലി: തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ എ.ബി.സി ചട്ടത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതായികേരളം സുപ്രീം കോടതിയില്‍. മറുപടി വൈകിയത് മനഃപൂര്‍വ്വമല്ലെന്നും ക്ഷമിക്കണമെന്നും സംസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ അഭ്യര്‍ഥിക്കുന്നു. തിങ്കളാഴ്ച ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചിരിക്കെ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് സത്യവാങ്മൂലം നല്‍കിയത്. വിവരണ ശേഖരണത്തിലുണ്ടായ കാലതാമസമാണ് സത്യവാങ്മൂലം വൈകാന്‍ കാരണം, ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്, എന്നാല്‍ എബിസി ചട്ടത്തിലെ ചില വ്യവസ്ഥകള്‍ അപ്രായോഗികമാണ്. പലയിടങ്ങളിലും എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതില്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam