
സിദ്ധി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യാത്ര ചെയത് വാഹനത്തിന് നേര്‍ക്ക് കല്ലേറ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടയില്‍ സിദ്ധി ജില്ലയിലാണ് സംഭവം. ചൗഹാന്‍ സഞ്ചരിച്ചിരുന്ന വാഹനം ചുര്‍ഹട്ടിലെത്തിയപ്പോള്‍ കല്ലുകള്‍ വാഹനത്തിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് അജയ് സിംഗിന്‍റെ മണ്ഡലത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കല്ലേറില്‍ മുഖ്യമന്ത്രിക്ക് അപകടങ്ങളൊന്നും പറ്റിയിട്ടില്ല. ജില്ലയില്‍ പ്രസംഗിക്കവേ അജയ് സിംഗിനെ ചൗഹാന്‍ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നടത്തുന്ന ജന്‍ ആശീര്‍വാദ് യാത്രയ്ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിന് നേര്‍ക്ക് ഇതിന് ശേഷമാണ് കല്ലേറുണ്ടായത്.
നരേന്ദ്ര മോദിയുടേതടക്കം ചിത്രങ്ങള്‍ പതിച്ച വാഹനം കടന്ന് വരുമ്പോള്‍ കരിങ്കൊടി വീശിയുള്ള പ്രതിഷേധവും നടന്നു. അജയ് സിംഗ് നിങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ എന്നോട് പോരാടൂ. ശാരീരികമായി എനിക്ക് തളര്‍ച്ചയുണ്ട്. പക്ഷേ, നിങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല.
സംസ്ഥാനത്തെ ജനങ്ങള്‍ എന്നോടൊപ്പമുണ്ടെന്നുമാണ് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്. ഒരു കോണ്‍ഗ്രസുകാരന്‍ പോലും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഘത്തിസലുണ്ടായിരുന്നില്ലെന്ന് സംഭവത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അജയ് സിംഗ് പ്രതികരിച്ചു. ചുര്‍ഹട്ടിലെ ജനങ്ങളെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായി നടത്തിയ ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam