വെജിറ്റബിള്‍ ബിരിയാണിയില്‍ പുഴു; 11,500 രൂപ പിഴ

Published : Sep 03, 2018, 10:25 AM ISTUpdated : Sep 10, 2018, 01:16 AM IST
വെജിറ്റബിള്‍ ബിരിയാണിയില്‍ പുഴു; 11,500 രൂപ പിഴ

Synopsis

ലോകപ്രശസ്ത ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയയുടെ പുതിയ ഹൈദരാബാദ്  ഷോറൂമിലെ റെസ്‌റ്റോറന്‍റില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. 


ഹൈദരാബാദ്:  ലോകപ്രശസ്ത ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയയുടെ പുതിയ ഹൈദരാബാദ്  ഷോറൂമിലെ റെസ്‌റ്റോറന്‍റില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. 

സംഭവത്തെ തുടർന്ന് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഐക്കിയക്ക് നോട്ടീസ് അയച്ചു. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‌ 11,500 രൂപ പിഴയടയ്ക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  ഉത്തരവിട്ടു. 

കടയില്‍ കയറിയ തനിക്ക് കിട്ടിയ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കിട്ടിയതായി അബീബ് മൊഹമ്മദ്‌ എന്നയാള്‍ ചിത്രങ്ങള്‍ സഹിതം ട്വിറ്ററില്‍ ട്വിറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.  ഹൈദരാബാദ് പോലീസ്, തെലങ്കാന നഗരവികസന മന്ത്രി, ഐക്കിയ ഹൈദരാബാദ് എന്നിവരെ ടാഗ് ചെയ്താണ് യുവാവ് പോസ്റ്റിട്ടത്. ഇതേ തുടർന്നാണ് നടപടി. 

സംഭവത്തില്‍ ഖേദിക്കുന്നതായും എത്രയും വേഗം അന്വേഷണം നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാമെന്നും ഐക്കിയ  മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസാധാരണ നിലയിൽ താഴ്ന്നു പറന്നു, പിന്നാലെ കുന്നിലേക്ക് ഇടിച്ചിറങ്ങി വിമാനം, ഛത്തീസ്ഗഡിൽ വൻ ദുരന്തമെന്ന് റിപ്പോർട്ട്
5 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്തി, മധ്യപ്രദേശിലെ ആശുപത്രിയിൽ ഗുരുതര വീഴ്ച; 'ദാതാക്കളുടെ പരിശോധന നടത്തിയില്ല, രേഖകളിൽ കൃത്രിമം'