അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Sep 29, 2018, 03:16 PM ISTUpdated : Sep 29, 2018, 03:21 PM IST
അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു വീണു;  പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

തെക്കന്‍ കരോലിനയില്‍ യുഎസ് സേനയുടെ എഫ്-35 ബി ജെറ്റ് വിമാനം തകര്‍ന്നു വീണു. മറൈന്‍ കോപ്സിന്‍റെ ബ്യൂറോര്‍ട്ട് എയര്‍ സ്റ്റേഷന് സമീപത്താണ് വിമാനം തകര്‍ന്ന് വീണത്. വിമാനം തകരാനുള്ള കാരണം കണ്ടെത്താനായിട്ടില്ല.  വിമാനത്തിന്‍റെ പൈലറ്റ് അത്ഭുതകാരമായി രക്ഷപ്പെട്ടു.

തെക്കന്‍ കരോലിന: തെക്കന്‍ കരോലിനയില്‍ യുഎസ് സേനയുടെ എഫ്-35 ബി ജെറ്റ് വിമാനം തകര്‍ന്നു വീണു. മറൈന്‍ കോപ്സിന്‍റെ ബ്യൂറോര്‍ട്ട് എയര്‍ സ്റ്റേഷന് സമീപത്താണ് വിമാനം തകര്‍ന്ന് വീണത്. വിമാനം തകരാനുള്ള കാരണം കണ്ടെത്താനായിട്ടില്ല.  വിമാനത്തിന്‍റെ പൈലറ്റ് അത്ഭുതകാരമായി രക്ഷപ്പെട്ടു. 2006 ല്‍ സൈന്യത്തില്‍ ചേര്‍ത്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു എഫ് 35 ബി വിമാനം തകരുന്നതെന്ന് സൈനീക മേധാവികള്‍ പറഞ്ഞു. വിമാനം തകരാനുള്ള കാരണം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാനിസ്താനിലെ താലിബാൻ ആക്രമണത്തെത്തുടർന്ന് എഫ്-35 ബി ജെറ്റ് വിമാനം സൈനീക സേവനത്തിന് ഉപയോഗിച്ചിരുന്നു. അറബിക്കടലിലെ വിമാന വാഹിനിക്കപ്പലില്‍ നിന്നാണ് ഇവ അഫ്ഗാനിസ്ഥാനിലേക്ക് പറന്നത്. മെയില്‍ ആദ്യമായിട്ടാണ് എഫ്-35 ബി ജെറ്റ് വിമാനങ്ങള്‍ ഇസ്രയില്‍ സൈനീകാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. 

ലോക്ഹീഡിൽ നിന്നുള്ള 141 എഫ്-35 ബി ജെറ്റ് വിമാനത്തിന്‍റെ ഏറ്റവും കുറഞ്ഞ വിലയായി 1150 കോടി രൂപയ്ക്കാണ് പെന്‍റഗണ്‍ കരാര്‍ പ്രഖ്യാപിച്ചത്. അന്ന് തന്നെയാണ് അമേരിക്കന്‍ സൈനീക സേവനത്തിലുള്ള 245 എഫ് 35 എന്ന ഇനത്തില്‍പ്പെട്ട വിമാനം തകര്‍ന്ന് വീണത്. എഫ് 35 സീരീസിലെ ഏറ്റവും വിലകൂടിയ സൈനീക വിമാനമാണ് എഫ് 35 ബി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിൻ്റെ ഒരൊറ്റ 'യെസ്' ചരിത്രമാകും, കീഴ്മേൽ മറിയുമോ ലോകം? ലോകരാജ്യങ്ങളാകെ ഉറ്റുനോക്കുന്നത് മധ്യേഷ്യയിലേക്ക്; ഇറാനുമായി യുദ്ധത്തിന് സാധ്യത
'ഭർത്താക്കന്മാർക്ക് ഭാര്യയെ ഇഷ്ടം പോലെ തല്ലാം, പക്ഷേ ഒടിവോ മുറിവോ ഉണ്ടാകരുത്';​ ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ