
വൈദ്യരങ്ങാടി സ്വദേശി മുനീര്‍ എന്നയാളുടെ കടയിലെ കോഴികളെ കടയുടെ ദുര്‍ബലമായ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് തെരുവ് നായ സംഘം ആക്രമിച്ചത്. കോഴികളുടെ കരച്ചിലും നായ്ക്കളുടെ കുരയും കേട്ട് സമീപത്തെ ഹോട്ടല്‍ ഉടമ എത്തിയപ്പോഴേക്കും നൂറിലധികം കോഴികളെ വകയിരുത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് പുതിയ ലോഡ് കോഴികളെ കടയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രേഖപ്പെടുത്തി. സമീപത്ത് ഈയടുത്ത് ഒഴിഞ്ഞ് പറമ്പില്‍ മാലിന്യം തള്ളുന്നത് പതിവാകുകയാണെന്നും അധികൃതര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam