
ഭോപ്പാല്‍: ഭോപ്പാലില്‍ യുവതിയെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി തെരുവ് നായ. 29 കാരിയായ യുവതിയെ അയല്‍വാസിയുടെ ആക്രമണത്തില്‍ നിന്നാണ് തെരുവ് നായ രക്ഷിച്ചത്. തന്‍റെ വീടിനടുത്ത് കഴിഞ്ഞിരുന്ന നായയ്ക്ക് യുവതി എല്ലാ ദിവസവും ഭക്ഷണം നല്‍കിയിരുന്നു. ഒടുവില്‍ അപകട ഘട്ടത്തില്‍ തുണയായി ഈ തെരുവുനായ എത്തുകയായിരുന്നു. ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പീഡന ശ്രമം നടന്നത്. യുവതി വീട്ടില്‍ തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് വാതിലില്‍ മുട്ടി വിളിച്ചു. യുവതി എത്തി വാതില്‍ തുറക്കവേ വാതില്‍ അകത്തേക്ക് തള്ളി കടന്ന് പിടിച്ച് ബലാത്സംഗത്തിന് മുതിരുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് യുവതിയെ കീഴ്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തെരുവ് നായ രക്ഷകനായെത്തിയത്.
യുവതി നല്‍കിയ ഭക്ഷണം കഴിച്ച് വീടിന് സമീപത്ത് കിടന്നിരുന്ന തെരുവ് നായ ശബ്ദം കേട്ട് ഓടിയെത്തി, യുവാവിന് നേരെ കുരച്ച് ചാടി. ഇതോടെ ഇയാള്‍ ഭയന്ന് യുവതിയെ വിട്ട് ഓടി. പുറത്തിറങ്ങിയ യുവാവ് നായയെ കുത്തിപ്പരുക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് സുനില്‍ എന്ന യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam