
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്ല് പാസാക്കിയതിനെതിരെ പ്രതിഷേധം പുകയുമ്പോളും അസാം ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്രൈബല്‍ ഓട്ടോണമസ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച അസം ജനതക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയായിരുന്നു.
അസമിലെ സഹോദരി സഹോദരന്മാര്‍ക്ക് നന്ദിയെന്നും അസമിന്‍റെ വികസനവും അഭിവൃദ്ധിയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അസം ജനതയുടെ പരിവര്‍ത്തനത്തിനായികേന്ദ്രസര്‍ക്കാരും ഗവണ്‍മെന്‍റും നിരവധി പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam