ഹൈദരാബാദ് 'ടിസ്സി'ലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

Published : Dec 20, 2018, 09:26 PM IST
ഹൈദരാബാദ് 'ടിസ്സി'ലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

Synopsis

രണ്ടാഴ്ച സമരം ചെയ്തിട്ടും മാനേജ്മെന്‍റ് തീരുമാനം മാറ്റാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങിയത്. നിലവിൽ തെലങ്കാന സർക്കാരിന്റെ വാടക കെട്ടിടത്തിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. യു ജി സി സഹായം നിർത്തലാക്കാക്കിയതാണ്  കോഴ്സ് തുടരാൻ കഴിയാത്തതിന് കാരണമെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം. 

ഹൈദരാബാദ്: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്‍റെ ഹൈദരാബാദ് ക്യാംപസിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം അവസാനിച്ചു. ബി എ സോഷ്യല്‍ സയന്‍സ് കോഴ്‍സ് എടുത്തുകളയാനും ഹോസ്റ്റൽ സൗകര്യം ഒഴിവാക്കാനുമുള്ള  മാനേജ്മെന്‍റ് തീരുമാനത്തിന് എതിരെയാണ് വിദ്യാർഥികൾ നിരാഹാര സമരം നടത്തിയത്. എന്നാല്‍ കോഴ്സ് നിർത്തലാക്കില്ലെന്നും ഹോസ്റ്റൽ സൗകര്യം പുനഃസ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് ലഭിച്ചതോടെ നിരാഹാര  സമരം പിന്‍വലിക്കുകയായിരുന്നു.

രണ്ടാഴ്ച സമരം ചെയ്തിട്ടും മാനേജ്മെന്‍റ് തീരുമാനം മാറ്റാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങിയത്. നിലവിൽ തെലങ്കാന സർക്കാരിന്റെ വാടക കെട്ടിടത്തിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. യു ജി സി സഹായം നിർത്തലാക്കാക്കിയതാണ്  കോഴ്സ് തുടരാൻ കഴിയാത്തതിന് കാരണമെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്