യുഎഇയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം

Published : Jul 14, 2016, 02:49 AM ISTUpdated : Oct 04, 2018, 04:54 PM IST
യുഎഇയില്‍  ഇനി വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം

Synopsis

യുഎഇയില്‍  ഇനി വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം. 12 മുതല്‍  18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍  ജോലി ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

യുഎഇയില്‍ ഇതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്തിക്കൊണ്ടാണ് മാനവ വിഭവ ശേഷി മന്ത്രാലം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 12 വയസ് മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ലഭിക്കും. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ മാത്രമായിരിക്കും അനുമതി ലഭിക്കുക. സ്വദേശി, വിദേശി വിദ്യാര്‍ത്ഥികളെന്ന് വ്യത്യാസമില്ലാതെയാണ് അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വ്യത്യസ്ത തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് അനുവദിക്കുക. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്, പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്, ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിവയാണിവ. ഏതെങ്കിലും ഒരു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കാണ് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുക. പരമാവധി ആറ്
മാസത്തേക്കായിരിക്കും അനുമതി.

പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ദിവസം ചില മണിക്കൂറുകള്‍ മാത്രം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സംവിധാനമാണ്. ഒരു വര്‍ഷത്തേയ്‍ക്കാണ് ഇതിനുള്ള അനുമതി ലഭിക്കുക. ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ് ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജോലി എടുക്കാനുള്ള അനുമതിയാണ്. ഒരു വര്‍ഷമാണ് ഇതിന്‍റേയും കാലാവധി. 15 വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥികളെ ഒരു ദിവസം പരമാവധി ആറ് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാവൂ എന്ന നിബന്ധനയുണ്ട്. ഒരു മണിക്കൂര്‍ ഇടവേള നല്‍കണം. തുടര്‍ച്ചയായി നാല് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാന്‍
പാടുള്ളൂവെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം
യുഡിഎഫും മോദി സഹായത്തിലുള്ള എൽഡിഎഫും തമ്മിലെ പോരാട്ടമെന്ന് രാഹുൽ, 'ഞാൻ ഡൽഹിയിൽ കേരളത്തിനായി പോരാടുന്ന യോദ്ധാവ്'