വാലന്‍റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കി; ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

Published : Feb 15, 2017, 03:15 AM ISTUpdated : Oct 04, 2018, 06:45 PM IST
വാലന്‍റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കി; ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

Synopsis

തിരുവനന്തപുരം:  തിരുവനന്തപുരത്ത് സ്വാശ്രയ കൊളജില്‍ വീണ്ടും വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം. നാലാഞ്ചിറയുള്ള സ്വാശ്രയ ലോ കോളേജില്‍ ആണ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചത്. സഹപാഠികളുടെ മര്‍ദ്ദനമേറ്റ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ഷിബു നാരായണന്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാലന്റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടിക് സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തലയ്ക് ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ നാലു പേര്‍ ചേര്‍ന്ന് ഷിബുവിനെ മര്‍ദ്ദിച്ചുവെന്നാണ് കോളേളജ് അധികൃതര്‍ മണ്ണന്തല പൊലീസിനെ അറിയിച്ചിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്, രക്ഷപ്പെടാൻ മാനസിക പ്രശ്നം അഭിനയിക്കുകയാണ്, 3 മാസം ഭയന്നാണ് കഴിഞ്ഞത്': കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ
മണിക്കൂറിൽ 130 കിമീ വേഗം, അതിശക്തമായ കാറ്റും മഴയും; 'വൈയാനു' ചുഴലിക്കാറ്റ് ന്യൂസിലൻഡിൽ ആഞ്ഞുവീശുന്നു