
മലപ്പുറം: മുഖ്യമന്ത്രിയുടെ കമാന്‍ഡോ സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിച്ചതായി പരാതി. മലപ്പുറം മങ്കടക്കടുത്ത് കോഴിക്കോട്ട് സ്വദേശി യദുകൃഷ്ണനാണ് മർദ്ധനമേറ്റത്. സാരമായി പരിക്കേറ്റ യദുകൃഷ്ണനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ കമാൻഡോ സംഘാത്തിലുള്ള മങ്കട സ്വദേശി വാഹിദിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് പരാതി. വീട്ടിലെത്തിയ മൈസുരുവിലെ സഹപാഠികള്‍ക്കൊപ്പം ബൈക്കില്‍ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ കുരങ്ങൻ ചോലയിലെ പാറക്കെട്ടിലേക്ക് പോയതായിരുന്നുവെന്ന് യദുകൃഷ്ണൻ പറഞ്ഞു. അവിടെ കാറിലെത്തിയ പൊലീസുകാരനായ വാഹിദും സംഘവും സിഗരറ്റോ കഞ്ചാവോ വേണമെന്ന് ഇവരോട് ആവശ്യപെട്ടു.
പുകവലിക്കാറില്ലെന്ന് പറഞ്ഞതോടെ സംഘം പ്രകോപിതരായി. ബൈക്ക് പരിശോധിക്കാൻ താക്കോല്‍ ആവശ്യപെട്ടു. വിസമ്മതിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന വാഹിദും സംഘവും ക്രൂരമായി മർദ്ധിച്ചതെന്നും യദു കൃഷ്ണൻ പറഞ്ഞു. യദുകൃഷ്ണന്‍റെ പരാതിയില്‍ മങ്കട പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. വാഹിദിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam