ബിരുദ വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

Published : Apr 05, 2017, 05:37 PM ISTUpdated : Oct 05, 2018, 03:06 AM IST
ബിരുദ വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

Synopsis

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. കൃഷ്ണനുണ്ണി പ്രണയിച്ച പെൺകുട്ടിയുടെ കുടുംബത്തിന് മരണത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി  സഹോദരനും  സഹപാഠികളും രംഗത്ത്. തലയ്ക്ക് ഗുരുതരപരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാര്‍ച്ച് 31ന് ആണ് പത്തൊമ്പത്കാരനായ കൃഷ്ണനുണ്ണിയെ കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ സഹപാഠിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണനുണ്ണി ,മരിക്കുന്നതിന് തലേ ദിവസം കാമുകിയുടെ അച്ഛനുമായി വഴക്കുണ്ടായതായി നാട്ടുകാര് പറയുന്നു. പ്രണയത്തിന്‍റെ പേരില്‍ പലകുറി പ്രശ്നങ്ങളുണ്ടായെന്നും മരണത്തിന് പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്നുമാണ് കൃഷ്ണനുണ്ണിയുടെ കുടുബം ആരോപിക്കുന്നത്.

തലയ്ക്ക് ഏറ്റ മുറിവും ചതവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോ്ട്ടം റിപ്പോര്ട്ട്. ശരീരത്തില്‍ ഗ്രീസ് പറ്റിയതായും അന്നനാളത്തില്‍ മോതിരം കണ്ടെത്തിയന്നും പോസ്റ്റ്മോര്‍ട്ടത്തിലുണ്ട്. പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ വീഴ്ചവരുത്തെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കൃഷ്ണനുണ്ണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയില്‍ ഹാഷ് ടാഗ് ക്യാമ്പെയിനും സജീവമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'