സെൽഫിയെടുക്കുന്നതിനിടയിൽ‌ വിദ്യാർത്ഥി പാറക്കെട്ടിൽ നിന്ന് വീണുമരിച്ചു

Published : Jan 05, 2019, 09:05 PM ISTUpdated : Jan 05, 2019, 10:28 PM IST
സെൽഫിയെടുക്കുന്നതിനിടയിൽ‌  വിദ്യാർത്ഥി പാറക്കെട്ടിൽ നിന്ന് വീണുമരിച്ചു

Synopsis

ചിത്രമെടുക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥി താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ നൂറ് പേരിലധികം ഇവിടെയുണ്ടായിരുന്നുവെന്ന് ഐറിഷ് മിറർ റിപ്പോർ‌ട്ട് ചെയ്തു

അയർലന്റ്:  സെൽഫിയെടുക്കുന്നതിനിടയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി പാറക്കെട്ടിൽ നിന്ന് വീണു മരിച്ചു. അയർലന്റിലെ ഡബ്ലിൻ സർവ്വകലാശാല വിദ്യാർത്ഥിയാണ് മരിച്ചത്. ഏകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു. ചിത്രമെടുക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥി താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ നൂറ് പേരിലധികം ഇവിടെയുണ്ടായിരുന്നുവെന്ന് ഐറിഷ് മിറർ റിപ്പോർ‌ട്ട് ചെയ്തു

ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള അടിന്തര സഹായം എത്തിച്ചാണ് തിരച്ചിൽ‌ നടത്തിയത്. ആൾക്കാർ നോക്കി നിൽക്കെയാണ് വിദ്യാർത്ഥി താഴേയ്ക്ക് വീണതെന്നാണ് പൊലീസ് സാക്ഷ്യം. മരിച്ച വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്ത്യയിലുള്ള കുടുംബത്തെ ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. 2007ലും സമാനമായ സാഹചര്യത്തിൽ ഇതേ പാറക്കെട്ടിൽ നിന്ന് ഒരാൾ വീണുമരിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം