നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Aug 14, 2018, 03:36 PM ISTUpdated : Sep 10, 2018, 03:31 AM IST
നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

Synopsis

ന്യൂ മാഹിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മത്സരത്തിനിടെ മരിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്കൂള്‍ നീന്തൽ മത്സരത്തിനിടെയാണ് ന്യൂ മാഹി എംഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് രാജ് മരിച്ചത്. 

കണ്ണൂർ: ന്യൂ മാഹിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മത്സരത്തിനിടെ മരിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്കൂള്‍ നീന്തൽ മത്സരത്തിനിടെയാണ് ന്യൂ മാഹി എംഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് രാജ് മരിച്ചത്. 

അപകടം നടക്കുമ്പോള്‍ ഫയര്‍ഫോഴ്സ് അടക്കം ഒരു സുരക്ഷാ സംവിധാനവും സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് തലശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിനടിയിലെ പായലിലും ചെളിയിലും കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലാ വിദ്യാഭ്യാസ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത മഴയില്‍ മത്സരം സംഘടിപ്പിച്ചതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

ശക്തമായ മഴയ്ക്കൊപ്പം മലയോര മേഖലയില്‍ ഉരുള്‍പൊട്ടുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.മലയോര മേഖലയിൽ പലയിടത്തും ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും ആളപായമില്ല. കണ്ണൂര്‍ കൊട്ടിയൂരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൂക്കുപാലം തകര്‍ന്നത് 2019ലെ പ്രളയത്തില്‍, പരാതി പറഞ്ഞ് മടുത്തു; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍
മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ