ദില്ലി​യി​ൽ സ്കൂ​ൾ വാ​നി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ പോ​ലീ​സ് ഏ​റ്റു​മു​ട്ടലിലൂടെ മോചിപ്പിച്ചു

Published : Feb 07, 2018, 09:50 AM ISTUpdated : Oct 05, 2018, 02:45 AM IST
ദില്ലി​യി​ൽ സ്കൂ​ൾ വാ​നി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ പോ​ലീ​സ് ഏ​റ്റു​മു​ട്ടലിലൂടെ മോചിപ്പിച്ചു

Synopsis

ദില്ലി: ദില്ലി​യി​ൽ സ്കൂ​ൾ വാ​നി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ മോ​ചി​പ്പി​ച്ചു. സാ​ഹി​ബാ​ബാ​ദി​ലെ ഷാ​ലി​മാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ദില്ലി ക്രൈം​ബ്രാ​ഞ്ച് സം​ഘം ക്രി​മി​ന​ലു​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യാ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​നെ മോ​ചി​പ്പി​ച്ച​ത്. പു​ല​ർ‌​ച്ചെ ഒ​രു​മ​ണി​ക്കാ​ണ് പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ നി​തി​ൻ ശ​ർ​മ​യെ (28) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​യെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​ത്. ഷാ​ലി​മാ​റി​ൽ ഫ്ളാ​റ്റി​ൽ കു​ട്ടി​യു​ണ്ടെ​ന്ന് നി​തി​ൻ ശ​ർ​മ പോ​ലീ​സി​നു വി​വ​രം ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് നി​തി​ൻ ശ​ർ​മ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും കൂ​ട്ടാ​ളി​ക​ളാ​യ ര​വി, പ​ങ്ക​ജ് എ​ന്നി​വ​രു​ടെ വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ര​വി കൊ​ല്ല​പ്പെ​ട്ടു. കു​ട്ടി​യെ ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ടു​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​നു ത​ലേ​ദി​വ​സം ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നി​ടെ​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യെ വി​ട്ടു​ന​ൽ​കു​ന്ന​തി​ന് 60 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ