
തിരുവനന്തപുരം: ധനവച്ചപ്പുരം വിടിഎം കോളജിനുള്ളിൽ കയറി പൊലീസ് വിദ്യാർഥികളെ മർദിച്ചതായി പരാതി. എസ്എഫ്ഐ- എബിവിപി സംഘർഷത്തിനിടെയാണ് കോളജിനുള്ളിൽ പൊലീസ് കടന്ന് വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥി സംഘടനകള്‍ തമ്മിലള്ള സംഘർഷത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി അടച്ചിട്ടിരുന്ന കോളേജ് ഇന്നാണ് തുറന്നത്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരം നശിപ്പിക്കാൻ എബിവിപി ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിടലെടുത്ത് പൊലീസ് സന്നാഹം ഇപ്പോഴും സ്ഥലത്തുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam