
പത്തനംതിട്ട: പമ്പാ തീരങ്ങളിൽ പ്രളയം സൃഷ്ടിച്ച ആഘാതങ്ങളെ കുറിച്ച് കേരളാ സ്റ്റേറ്റ് റിമോർട്ട് സെൻസിംഗ് ആൻഡ് എൺവയോൺമെന്‍റ് സെന്‍റര്‍ പഠനം നടത്തുന്നു. ഹരിത കേരള മിഷന്‍റെ നേതൃത്വത്തിലാണ് വിശദമായ പഠനം നടത്തുന്നത്.
പ്രളയത്തിന് ശേഷം നദീതടത്തിനുണ്ടായ നാശ നഷ്ടം, ജലവിതാനത്തിലുള്ള കുറവ്, കാർഷിക മേഖലയിലുണ്ടായിട്ടുള്ള മാറ്റം. ഇതെല്ലാം മുമ്പുണ്ടായിരുന്ന അവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പഠനമാണ് നടക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പഠനം നടത്തുന്നത്. മണ്ണിന്‍റെ സാംപിൾ, കിണറുകളിലെ ജലവിതാനം, വെള്ളത്തിന്‍റെ ഗുണനിലവാരം എന്നിവയുടെ പരിശോധന റിപ്പോർട്ടുകൾ സഹിതം പഠനത്തിന് ഉപയോഗിക്കും. സർവ്വെക്കായി ഡ്രോണുകളാണ് ഉപയോഗിക്കുക. 20 ദിവസത്തിനകം പഠനം പൂർത്തിയാക്കി 40 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പമ്പാ തടങ്ങളെ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും പഠനം.
എം.ഐടിയിൽ നിന്നുള്ള വിദഗ്ധർ ഡ്രോൺ സർവ്വെയും, തിരുവന്തപുരം ഗ്രാമീണ പഠന കേന്ദ്രത്തിൽ നിന്നുള്ള സംഘം ഫീൽഡ് സർവ്വെ നടത്തും. കിണറുകളുടെ സർവ്വെ ഗ്രാമ പഞ്ചാത്തുകളുടെ നേതൃത്വത്തിൽ നടക്കും. എല്ലാ റിപ്പോർട്ടകളും പിന്നീട് സമന്വയിപ്പിക്കും. പഠനത്തിന് മുന്നോടിയായി പത്തനംതിട്ടയിൽ ആലോചനാ യോഗം നടന്നു. വ്യാഴാഴ്ച തന്നെ പഠനം തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam