
തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിലേക്കുള്ള കുതിപ്പിലാണ് കേരളം. കാലവര്‍ഷം കലിതുളളി പെഴ്തിറങ്ങിയപ്പോള്‍ ചരിത്രത്തിലെ മഹാ പ്രളയം നിരവധി ജീവനുകളാണ് കവര്‍ന്നെടുത്തത്. ഇതിനിടയില്‍ പ്രളയത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെചൊല്ലിയുള്ള തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്.
ഡാമുകള്‍ കൈകാര്യം ചെയ്തതിലെ ശാസ്ത്രീയമായ പിഴവുകളാണ് പ്രളയത്തിന്‍റെ ആക്കം കൂട്ടിയതെന്ന വാദം ഒരു വശത്ത് ശക്തമാണ്. ആസുത്രണ മികവില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് പ്രശ്നമായെന്ന അഭിപ്രായം പ്രതിപക്ഷ നേതാവടക്കം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രളയത്തിന് കാരണമായത് ഡാമുകള്‍ തുറന്നുവിട്ടതല്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്രയുടെ പക്ഷം.
മഹാപ്രളയത്തിന് കാരണമായത് അപ്രതീക്ഷതവും ശക്തവുമായ മഴയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശക്തമായ മഴയില്‍ ഡാമുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ ദുരിതം വര്‍ധിപ്പിച്ചു. വികലമായ വികസന നയവും കയ്യേറ്റങ്ങളും ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam