ഇ-ടെൻഡർ അട്ടിമറി; വിജിലൻസിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്: കെ മുരളീധരൻ

Published : Sep 27, 2026, 10:26 AM IST
Subversion of etender Vigilance has been assigned to investigate K Muraleedharan

Synopsis

ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

തിരുവനന്തപുരം: ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ മുരളീധരൻ. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് പ്രശ്നമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

15ന് മുമ്പായി ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേക്കാലമായി ചിലർ ഈ വിഷയത്തെ വെള്ളാനയാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഇ-ടെൻഡർ നടപടിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിന് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകർച്ചപ്പനി കൂടുന്നു, നേരിടാൻ നടപടി, മന്ത്രിതല യോഗം ചേരും, ജില്ലാ തലത്തിൽ ഏകോപനസമിതി ഉണ്ടാക്കാൻ നിർദ്ദേശം
രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി എന്ന് മുഖ്യമന്ത്രി; ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റ്, സ്ഥാനത്ത് തുടരരുതെന്നും സതീശൻ