
ഖാർത്തൂം: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ സുഡാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഒമർ അൽ ബാഷിർ. സംസ്ഥാന സർക്കാരുകളെ ഒരു വർഷത്തേക്കാണ് പിരിച്ചുവിട്ടത്. പ്രതിഷേധ പ്രകടനങ്ങൾ സുഡാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒമർ അൽ ബാഷിർ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സുഡാൻ നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെയാണ് പലയിടങ്ങളിലും പ്രതിഷേധം അരങ്ങേറുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam