സ്നേഹം തന്ന മലയാളക്കരയെ മറക്കാതെ 'സുഡാനി'; സഹായം അഭ്യര്‍ത്ഥിച്ച് സാമുവൽ റോബിൻസൺ

Published : Aug 19, 2018, 10:56 AM ISTUpdated : Sep 10, 2018, 02:40 AM IST
സ്നേഹം തന്ന മലയാളക്കരയെ മറക്കാതെ 'സുഡാനി'; സഹായം അഭ്യര്‍ത്ഥിച്ച് സാമുവൽ റോബിൻസൺ

Synopsis

ഫേസ്ബുക്ക് പേജില്‍ മലയാളത്തിലിട്ട കുറിപ്പിലാണ് താരം സംസ്ഥാനത്തിന് എല്ലാ പിന്തുണയും അറിയിച്ചത്. തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാൻ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി: സ്നേഹം തന്ന മലയാളക്കരയെ മറക്കാതെ 'സുഡാനി ഫ്രം നൈജീരിയ' താരം സാമുവൽ റോബിൻസൺ. കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്ന മലയാലികളെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സാമുവല്‍.  തന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലിട്ട കുറിപ്പിലാണ് താരം സംസ്ഥാനത്തിന് എല്ലാ പിന്തുണയും അറിയിച്ചത്. തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാൻ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

സാമുവല്‍ റോബിണ്‍സണിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തെ സഹായിക്കൂ. ഞാൻ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷെ കേരളത്തിൽ ഞാൻ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്. കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിപ്പിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുക. തുക വളരെ ചെറുതാണ്. ജലപ്രളയ ബാധിതരെ രക്ഷിക്കാൻ സർക്കാരിനെ സഹായിക്കുക. നിങ്ങൾ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കിൽ പോലും നമ്മൾ എല്ലാവരും മനുഷ്യരാണ്, ഞങ്ങൾ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം സഹായിക്കാം. ബാങ്ക് അക്കൗണ്ട് നമ്പർ 67319948232 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ച് സിറ്റി ബ്രാഞ്ച് തിരുവനന്തപുരം, ഐഫോഴ്സ് കോഡ്: SBIN0070028 നന്ദി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ