Latest Videos

വിവാഹം വീട്ടുകാർ എതിർത്തു, കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Aug 4, 2018, 2:05 AM IST
Highlights

കൊല്ലം പുനലൂരാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പെട്രോളിൽ കുളിച്ച് നിന്ന ഇരുവരും രക്ഷപ്പെട്ടത് 
 

കൊല്ലം: വിവാഹത്തിന് വീട്ടുകാർ തടസം നിന്നതിന് കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പുനലൂരാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പെട്രോളിൽ കുളിച്ച് നിന്ന ഇരുവരും രക്ഷപ്പെട്ടത് 

കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിക്ക് പുനലൂർ ഠൗണിലാണ് സംഭവം. പെട്രോൾ കുപ്പിയുമായി കുന്നിക്കോട് സ്വദേശിയായ യുവാവും കോട്ടവട്ടം സ്വദേശിയായ പത്തൊൻപത് കാരിയുമെത്തി. കൈയിലുള്ള പെട്രോൾ ദേഹത്ത്കൂടി ഇരുവരും ഒഴിച്ചു. തീപ്പെട്ടി കത്തിക്കാനെടുത്തപ്പോൾ നാട്ടുകാരെത്തി ഇരുവരെയും പിടിച്ച് മാറ്റി.

വർഷങ്ങളായി പ്രണയത്തിലാണെന്നും മരിക്കാൻ തീരുമാനിച്ചാണ് എത്തിയതെന്നും യുവാവ് പൊലിസിനോട് പറഞ്ഞു. യുവതിയുടെ വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നു. യുവാവ് പല തവണ യുവതിയുടെ വീട്ടിലെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതം ലഭിച്ചില്ല.ഇരുവരും  ഇന്ന് രാവിലെ  വീട് വിട്ടിറങ്ങി വിവിധ സ്ഥലങ്ങളിൽ പോയ ശേഷം പുനലൂരെത്തുകയായിരുന്നു. യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വീട്ടുകാരൊപ്പം അയച്ചു.

click me!