
തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. കോളേജിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കഴുത്തില്‍ കയര്‍ കുരുക്കിയാണ് വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ തുടരുന്നത്. ഇയാളുടെ കൈയ്യില്‍ വിഷക്കുപ്പിയും ഉണ്ടെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫയര്‍ ഫോഴ്സ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും താഴെയിറങ്ങാന്‍ ഇയാള്‍ തയ്യാറാവുന്നില്ല. കനത്ത പൊലീസ് കാവലും സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോ അക്കാദമിക്ക് മുന്നിലെ റോഡ് സംയുക്ത സമരസമിതി ഉപരോധിച്ചുകൊണ്ടിരിക്കുന്നു.
അക്കാദമിയിലെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നെന്ന് ആരോപിച്ച് ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് നേരത്തെ വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. അക്കാദമി ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ഇന്ന് രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചിരുന്നു. ക്യാമ്പസിലെ ബാങ്ക് കെട്ടിടം അടപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam