സ്ത്രീപ്രവേശനം: കോടിയേരി ബാലകൃഷ്ണന്‍റെ ഉപദേശം അപ്രസക്തം: എന്‍എസ്എസ്

By Web TeamFirst Published Oct 28, 2018, 12:56 PM IST
Highlights

വിശ്വാസികൾക്കെതിരായ സർക്കാർ നീക്കം ഭൂരിപക്ഷവും അംഗീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് ധരിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് തിരുത്തേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി.ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ്  നിലപാട് തിരുത്തണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഉപദേശം അപ്രസക്തമാണ്. വിശ്വാസികൾക്കെതിരായ സർക്കാർ നീക്കം ഭൂരിപക്ഷവും അംഗീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് ധരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസ് നില്‍ക്കുമെന്നും കോടിയേരിയോട് പറഞ്ഞിരുന്നെന്ന് സുകുമാരന്‍ നായര്‍. 

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച മന്നത്ത് പദ്മനാഭന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍എസ്എസിന്‍റേത്. എന്‍എസ്എസ് നിലപാട് തിരുത്തിണം. എന്‍എസ്എസിന്‍റെ പഴകാല പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സുകുമാരന്‍ നായര്‍ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം തന്നെ പരിശോധിക്കണം. വിശ്വാസത്തിന്‍റെ ഭാഗമായുള്ള വികാരത്തിനല്ല എന്‍എസ്എസ് അടിമപ്പെടേണ്ടത്. ആര്‍എസ്എസുമായി എൻഎസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നലില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. 


 

click me!