നാല് വയസുകാരന്‍ ജോര്‍ജ്ജ് രാജകുമാരന്‍റെ ആരാധികയെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Oct 10, 2017, 01:03 PM ISTUpdated : Oct 04, 2018, 07:56 PM IST
നാല് വയസുകാരന്‍ ജോര്‍ജ്ജ് രാജകുമാരന്‍റെ ആരാധികയെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ലണ്ടന്‍: വില്ല്യം രാജകുമാരന്‍റെയും കെയ്റ്റ് മിഡില്‍റ്റണ്‍ന്‍റെയും മകനെ കാണാന്‍ യുവതി അതിക്രമിച്ച് സ്കൂളിലെത്തി. 40 വയസ്സുകാരിയായ ലൂയിസ് ചാന്‍റിയാണ് ജോര്‍ജ്ജ് രാജകുമാരനെ കാണാന്‍ അതിക്രമിച്ച് സ്കൂളിലെത്തിയത്. തുടര്‍ന്ന് ഇവരെ മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് ജോര്‍ജ്ജ് രാജകുമാരന്‍ സ്കൂളില്‍ ചേര്‍ന്നത്.

എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്കൂളിലുണ്ടായിട്ടും യുവതി സ്കൂളില്‍ അതിക്രമിച്ച്  എത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളാണ് കുട്ടിക്ക് വേണ്ടി സ്കൂളില്‍ ഒരിക്കിയിരിക്കുന്നത്. എന്നാല്‍ ലൂയിസിന് വേണ്ടി അവരുടെ അമ്മ റോണ ക്രൊഫോര്‍ഡ് രംഗത്ത് വന്നു.

ഭര്‍ത്താവുമായി പിരിഞ്ഞാണ് മകള്‍ താമസിക്കുന്നത്,  രാജകുടുംബത്തിന്‍റെ വലിയ ആരാധികയായ അവള്‍ കുട്ടിക്ക് ഒരു ആപത്തും വരുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. യുവതിക്ക് കുട്ടികളില്ലെന്നും അതിനാല്‍ കുഞ്ഞുങ്ങളെ കാണാനുള്ള ആഗ്രഹമാണ് ഇതിന് പിന്നിലെന്നുമാണ് പൊലീസ് വെളിപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽപിജി ക്ഷാമത്തിനിടെ ആശ്വാസ വാർത്ത! ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലിക് നന്ദാദേവിയും ഇന്ത്യൻ തീരത്തേക്ക് വരുന്നുവെന്ന് റിപ്പോർട്ട്
'നാണം ഉണ്ടോടാ സുധാകരാ...', ജന്മനാട്ടിൽ സുധാകരന്‍റെ വീടിന് മുന്നിലൂടെ സിപിഎം ബഹുജന മാർച്ച്; പൊതുസമ്മേളനത്തിൽ രൂക്ഷ വിമർശനം അഴിച്ചുവിട്ട് നേതാക്കൾ