ബീഹാര്‍ വോട്ടര്‍ പട്ടിക:രാഷ്ട്രീയപാർട്ടികൾ പരാതി നല്‍കാത്തത് അതിശയകരമെന്ന് സുപ്രീംകോടതി , തെരഞ്ഞെടുപ്പ് കമ്മീഷൻ ആധാർ രേഖയായി സ്വീകരിക്കണം

Published : Aug 22, 2025, 02:16 PM IST
voters list

Synopsis

രാഷ്ട്രീയപാർട്ടികൾ അവരുടെ ചുമതല നിർവഹിക്കുന്നില്ലെന്ന് കോടതി

ദില്ലി:ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ രാഷ്ട്രീയ പാർട്ടികൾ പരാതി നല്കാത്തത് അതിശയകരം എന്ന് സുപ്രീംകോടതി .ഇതുവരെ രണ്ട് പരാതികൾ മാത്രമാണ് വന്നത്. ബിഎൽഎമാരെ എതിർപ്പ് അറിയിക്കാൻ അനുവദിക്കുന്നില്ലെന്ന് ഹർജിിക്കാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ ഏജൻറുകൾ വിട്ടു പോയവരുടെ വിവരങ്ങൾ നല്കണം എന്ന് കോടതി നിര്‍ദേശിച്ചു.ആധാറിനെ ഒരു രേഖയായി പരിഗണിക്കണം എന്ന് കോടതി ആവർത്തിച്ചു. ഇതിനകം പട്ടികയിലുള്ളവരുടെ പരിശോധന സമയത്തും ആധാർ രേഖയായി പരിഗണിക്കാമോയെന്ന് നോക്കണം .   തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച രേഖകളില്ലെങ്കിൽ ആധാർ കാർഡും സമർപ്പിക്കാം.ആധാർ അംഗീകരിക്കുമെന്ന് ഓൺലൈനിലും രേഖപെടുത്തണം

 ബീഹാറിലെ എല്ലാ അംഗീകൃത 12 പാർട്ടികൾക്കും കേസിൽ കക്ഷി ചേരാൻ നോട്ടീസ് നല്‍കും കും കേസ് ഇനി സപ്തംബർ എട്ടിന് കേൾക്കും എസ്ഐആറിൽ സമയം നീട്ടി നല്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ