പഞ്ചായത്തിലെ സ്വാതന്ത്യദിനാഘോഷത്തിന് എല്ലാവർക്കും 2 ലഡു കിട്ടി, എനിക്ക് ഒന്നേ തന്നൊള്ളു; മുഖ്യമന്ത്രിക്ക് ഗ്രാമവാസിയുടെ പരാതി!

Published : Aug 22, 2025, 01:30 PM IST
man dials CM helpline for getting just one laddoo

Synopsis

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പതാക ഉയർത്തൽ ചടങ്ങിന് ശേഷം എല്ലാവർക്കും രണ്ട് ലഡു നൽകിയപ്പോൾ തനിക്ക് മാത്രം ഒരു ലഡു നൽകിയെന്നാണ് കമലേഷിന്‍റെ പരാതി.

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് ഒരു ഫോൺകോളെത്തി, പരാതി കേട്ട് ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ എല്ലാവർക്കും രണ്ട് ലഡു നൽകിയെന്നും, തനിക്ക് മാത്രം ഒരു ലഡു നൽകിയെന്നുമാണ് പരാതി. ഗ്രാമവാസിയായ കമലേഷ് ഖുഷ്വാഹയാണ് മുഖ്യമന്ത്രിയുടെ ഹെൽപ്പ്ലൈനിൽ വിളിച്ച് വിചിത്രമായ പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പതാക ഉയർത്തൽ ചടങ്ങിന് ശേഷം പങ്കെടുത്ത എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്തിരുന്നു. എന്നാൽ എല്ലാവർക്കും രണ്ട് ലഡു നൽകിയപ്പോൾ തനിക്ക് മാത്രം ഒരു ലഡു നൽകിയെന്നാണ് കമലേഷിന്‍റെ പരാതി.

പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പിന്നീട് സംഭവം സ്ഥിരീകരിച്ചു. കമലേഷ് പഞ്ചായത്ത് കെട്ടിടത്തിന് പുറത്ത് നിൽക്കുകയയായിരുന്നു. പ്യൂൺ അദ്ദേഹത്തിന് ഒരു ലഡ്ഡു നൽകി, പക്ഷേ അദ്ദേഹം രണ്ട് ലഡ്ഡു വേണമെന്ന് വാശിപിടിച്ചു. പ്യൂൺ നിരസിച്ചതോടെ ഹെൽപ്പ്ലൈനിൽ വിളിച്ച് പരാതി നൽകുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്തായാലും പരാതി നാണക്കേടുണ്ടാക്കിയതോടെ പരാതിക്കാരനായ കമലേഷിന് ഒരു കിലോഗ്രാം മധുരപലഹാരങ്ങൾ വാങ്ങി നൽകി ആശ്വസിപ്പിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം കമലേഷ് സ്ഥിരം പരാതിക്കാരനാണെന്നും, മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ മ്പറിൽ വിളിച്ച് 100-ലധികം പരാതികൾ ഇയാൾ ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറയുന്നു. അഴുക്ക് ചാൽ നവീകരണം, റോർ് വികസനം തുടങ്ങി അവസാനം ലഡു കിട്ടിയില്ലെന്ന് പരാതിയടക്കം കമലേഷ് 107 പരാതികൾ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം