റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി

By Web DeskFirst Published Sep 4, 2017, 7:09 PM IST
Highlights

ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. മ്യാന്‍മറിലെ വംശീയ കലാപത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ രണ്ട് പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മ്യാന്‍മറില്‍ നിന്ന് രക്ഷപെട്ടെത്തിയ തങ്ങളെ ഇന്ത്യ അഭയാര്‍ത്ഥികളായി സ്വീകരിച്ചതാണെന്നും നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

click me!