ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് എടുത്തുകളയണം; വാദം ഇന്ന് തുടങ്ങും

Published : Feb 26, 2019, 06:14 AM ISTUpdated : Feb 26, 2019, 10:09 AM IST
ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് എടുത്തുകളയണം; വാദം ഇന്ന് തുടങ്ങും

Synopsis

ഈ അനുച്ഛേദപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരില്‍ സ്വത്ത് വാങ്ങാന്‍ അവകാശില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമില്ല

ദില്ലി: ജമ്മുകാ‍ശ്‍മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം  നൽകുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി  ഇന്ന് മുതല്‍ വാദം കേള്‍ക്കും. ഈ അനുച്ഛേദപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരില്‍  സ്വത്ത് വാങ്ങാന്‍ അവകാശില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമില്ല. 

35 എ അനുച്ഛേദം റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്  മൂന്ന് ദിവസം തുടര്‍ച്ചയായി  വാദം കേള്‍ക്കും. ഒരു ഓര്‍ഡിന്‍സിലൂടെ ഇത് എടുത്ത് കളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സുപ്രീംകോടതി എടുക്കുന്ന നിലപാടിനനുസരിച്ചാവും ഇനി കേന്ദ്രത്തിന്‍റെ നീക്കം. വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്ന് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് , കോണ്‍ഗ്രസ് എന്നിവർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിക്ക് രാജ്യമാകെ വമ്പൻ വിജയം, അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് അധികാരം, കേരളത്തിൽ അക്കൗണ്ട് വീണ്ടും തുറന്നു, തമിഴകത്ത് തിരിച്ചടി
2026ലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി; 'ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് അഭിനന്ദനം'