വേണ്ടിവന്നാല്‍ അയോധ്യയിൽ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ്

Published : Nov 02, 2018, 01:38 PM ISTUpdated : Nov 02, 2018, 03:18 PM IST
വേണ്ടിവന്നാല്‍ അയോധ്യയിൽ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ്

Synopsis

ഒരിടവേളക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തിന് ആർഎസ്എസ് വീണ്ടും നിലപാട് കടുപ്പിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ്എസ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി. ക്ഷേത്ര നിർമ്മാണത്തിന് ഉടനടി ഓ‍ർഡിനൻസ് പുറത്തിറക്കണമെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.


ദില്ലി: ഒരിടവേളക്ക് ശേഷം രാമക്ഷേത്ര വിഷയത്തില്‍ ആർഎസ്എസ് വീണ്ടും നിലപാട് കടുപ്പിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ്എസ്, കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി. 

ക്ഷേത്ര നിർമ്മാണത്തിന് ഉടനടി ഓ‍ർഡിനൻസ് പുറത്തിറക്കണമെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ 1992 ആവർത്തിക്കുമെന്നും ആർഎസ്എസ് മുന്നറിയിപ്പ് നൽകി. 1992 ഡിസംബർ ആറിനായിരുന്നു കർസേവകർ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകർത്തതും. 

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദീപാവലിക്ക് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു. 

കോടതിയിൽ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നൽകാത്തതിൽ വേദനയുണ്ടെന്നും ഭയ്യാജി പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ  നീതിപീഠം പ്രത്യേക പരിഗണന  നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അനൂകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതിയിൽ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല.  അതുകൊണ്ട്  കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആർഎസ്എസ് നേതൃത്വം മുന്നറിയിപ്പ് നൽകി.

അതേസമയം, ശബരിമല നിലപാടിൽ അയവ് വരുത്താന്‍ ആർഎസ്എസ് തീരുമാനം. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിക്കണം. എന്നാൽ ചില ക്ഷേത്രങ്ങൾക്കായുള്ള നിയമങ്ങൾ പാലിക്കണമെന്നും ആർഎസ്എസ് നിലപാട് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
വികസിത ഭാരതം ലക്ഷ്യം: രാജ്യത്തെ നയിക്കുക ജെൻസിയും, ആൽഫ ജനറേഷനുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി