രാജ്യസഭാ സീറ്റിന് പിന്നില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന് സുരേഷ് ഗോപി

Published : Apr 21, 2016, 12:35 PM ISTUpdated : Oct 04, 2018, 10:26 PM IST
രാജ്യസഭാ സീറ്റിന് പിന്നില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന് സുരേഷ് ഗോപി

Synopsis

സംസ്ഥാന നേതാക്കളെപ്പോലും അന്പരിപ്പിച്ചാണ് മോദി-അമിത്ഷാ ടീമിന്റെ അപ്രതീക്ഷിത പരീക്ഷണം. കലാരംഗത്ത് നിന്നാണ് എംപിയെങ്കിലും കലാകാരനിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് രാഷ്ട്രീയനേട്ടം തന്നെയെന്ന് വ്യക്തം. എന്നാൽ കലയിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ഇതിനോട് സുരേഷ് ഗോപിയുടെ പ്രതികരണം. നദീ സംരക്ഷണത്തിനാണ് പ്രഥമപരിഗണന നല്‍കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നതെങ്കിലും പിന്നില്‍ ലക്ഷ്യം രാഷ്ട്രീയം തന്നെയെന്ന് കേന്ദ്ര മന്ത്രി രാജീവ്പ്രതാപ് റൂഡി സമ്മതിച്ചു.

ദില്ലിയില്‍ തീരുമാനമെടുത്ത് കഴിയുഞ്ഞ ശേഷം മാത്രം തിരുവനന്തപുരത്ത് വിവരമറിയുന്ന കാര്യങ്ങളുടെ പട്ടികയിലെ അവസാന ഉദാഹരണമാണ് സുരേഷ്ഗോപിയുടെ അംഗീകാരം. മോദിയും അമിത്ഷായും നേരിട്ടായിരുന്നു സുരേഷ്ഗോപിയുമായി ചർച്ച നടത്തിയത്. നേരത്തെ തുഷാർ വെള്ളാപ്പള്ളിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കമുണ്ടായെങ്കിലും സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. 

രാജ്യസഭ വഴി സുരേഷ് ഗോപിയുടെ യാത്ര കേന്ദ്രമന്ത്രിസഭയിലേക്കാണെന്നും അടക്കംപറച്ചിലുണ്ട്. പൊതുസമ്മതരെ കൂടി ഒപ്പം നിർത്തിയാൽ മാത്രമേ സംസ്ഥാനത്ത് താമരവിരിയൂ എന്നാണ് മോദി-അമിത് ഷാ ടീമിന്റെ നിരീക്ഷണം.  അത് കൊണ്ട് തന്നെയാണ് പദവികൾ കാത്തിരിക്കുന്ന പാര്‍ട്ടി നേതാക്കളെ വിട്ട് സിനിമാ താരത്തെ കൈപിടിച്ചുയർത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല, തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ടെത്തും; ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ
തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ല, 'ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി