
തിരുവനന്തപുരം: അരയ്‌ക്ക് താഴെ തളര്‍ന്നു കിടക്കുന്ന വിതുര സ്വദേശി സുരേഷ് കുമാറിന് കുടയാണ് തണല്‍. മനോഹരങ്ങളായ കുടകളാണ് കിടക്കയില്‍ കിടന്ന് സുരേഷ് തയ്യാറാക്കുന്നത്.
രാവിലെ മുറിയില്‍ റേഡിയോ ഓണാക്കിയാല്‍ സുരേഷ് കുമാറിന് പിന്നെ തിരക്കാണ്. കയ്യില്‍ സൂചിയും നൂലുമായി കുട നിര്‍മ്മാണം. സ്കൂള്‍ തുറക്കാനായിരിക്കുന്നു. പലയിടത്തു നിന്നും നിന്ന് ഓര്‍ഡര്‍ ഉണ്ട്. പക്ഷേ എല്ലാം കിടന്ന കിടപ്പില്‍ തന്നെ ചെയ്യും. ഒരു മണിക്കൂര്‍ നേരമെടുക്കും ഒരു കുട നെയ്യാന്‍. ദിവസം എട്ടു കുടകള്‍ വീതം തയ്യാറാക്കും. പന്ത്രണ്ടു വര്‍ഷം മുമ്പ് മരത്തില്‍ നിന്നു വീണ് പരിക്കു പറ്റിയതാണ്. പക്ഷേ മനസ്സു തളര്‍ന്നില്ല. ചികിത്സകളേറെ ചെയ്തെങ്കിലും ഫലം കണ്ടില്ല. അതിനിടെയാണ് പാലിയേറ്റീവ് കെയര്‍ കൂട്ടായ്മകള്‍ കുട നിര്‍മ്മാണം പഠിപ്പിച്ചത്. സന്തോഷിന്റെ ഫോണ്‍ നമ്പറായ 8078859879ല്‍ വിളിച്ച് കുട ഓര്‍ഡര്‍ ചെയ്യാം. കൊറിയറായി കുട വീട്ടലെത്തിയിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam