
ന്യൂയോർക്ക്: പാകിസ്താനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു എൻ പൊതുസഭയിൽ. ഉറി ആക്രമണവും ബലൂചിസ്ഥാൻ വിഷയവും യുഎന്നിൽ ഇന്ത്യ ഉന്നയിച്ചു. പാകിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയത് ഭീകരതയാണെന്ന് സുഷമ പറഞ്ഞു. കശ്മീർ എന്ന സ്വപ്നം പാകിസ്ഥാൻ ഉപേക്ഷിക്കണം . കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമെന്നും സുഷമ പ്രഖ്യാപിച്ചു .
ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാകിസ്ഥാൻ ആത്മപരിശോധന നടത്തണം . തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് ലോകഭൂപടത്തിൽ സ്ഥാനമുണ്ടാകരുത്. തീവ്രവാദികളെ സംരക്ഷിക്കുന്നത് ആരെന്ന് തിരിച്ചറിയണം.
ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കണം . നിരപരാധികളെ കൊന്നൊടുക്കുന്നത് അംഗീകരിക്കില്ല .ചില രാജ്യങ്ങൾ ഭീകരത വളർത്തുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങൾക്ക് ലോകത്ത് സ്ഥാനമുണ്ടാകരുതെന്നും സുഷമ പറഞ്ഞു. ഭീകരത മനുഷ്യാവകാശ ലംഘനമാണ്. സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാവില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ യു എന്നിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam