
തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമന്‍കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. സ്വാമി സന്ദീപാനന്ദ ഗിരിയെ പരിഹസിച്ച് വിളിക്കുന്ന പി കെ ഷിബു എന്ന് പേര് പരാമര്‍ശിച്ചാണ് പരിഹാസം. പികെ ഷിബു നിങ്ങളുടെ സ്ങ്കല്‍പ്പത്തിലെ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുണ്ടമന്‍കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സ്വാമിയുടെ തന്നെ കരങ്ങള്‍ ആണെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പരിഹാസം.
പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള യുവതികള്‍ക്കും പ്രവേശനമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. പി കെ ഷിബുവിനെ ചിലപ്പോൾ നിങ്ങൾക്ക് പൂർണ്ണയോടും പുഷ്കലയോടും സത്യകനോടുംകൂടി കണ്ടേക്കാമെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു. പി.കെ ഷിബു സന്ദീപാനന്ദഗിരിയിൽ വിലയം പ്രാപിച്ചെങ്കിലും സംഘികൾ നോക്കുമ്പോൾ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സാധാരണ മനുഷ്യര്‍ നോക്കുമ്പോള്‍ സാളഗ്രാം ആശ്രമത്തില്‍ കാണാന്‍ കഴിയുക സ്വാമി സന്ദീപാനന്ദ ഗിരിയേയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയ സംഘമിത്രങ്ങളേ...
പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല. പി കെ ഷിബുവിന്റെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശനമുണ്ട്.
പി കെ ഷിബുവിനെ ചിലപ്പോൾ നിങ്ങൾക്ക് പൂർണ്ണയോടും പുഷ്കലയോടും സത്യകനോടുംകൂടി കണ്ടേക്കാം.പി കെ ഷിബു സന്ദീപാനന്ദഗിരിയിൽ വിലയം പ്രാപിച്ചെങ്കിലും സംഘികൾ നോക്കുമ്പോൾ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം. എന്നാൽ മനുഷ്യർ നോക്കുമ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തിൽ കാണാം.
ധ്വജ പ്രണാമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam