സ്വിറ്റ്സർലൻഡില്‍ വിമാനം തകര്‍ന്ന് വീണ് 20 മരണം

Published : Aug 05, 2018, 08:41 PM IST
സ്വിറ്റ്സർലൻഡില്‍ വിമാനം തകര്‍ന്ന് വീണ് 20 മരണം

Synopsis

 1939ലെ യുദ്ധകാലത്ത് ജർമനിയിൽ നിർമിച്ച ജങ്കർ ജെയു52 എച്ച്ബി–എച്ച്ഒടി വിമാനമാന്നു തകർന്നു വീണത്.  സ്വിസ് വ്യോമസേനയുമായി ബന്ധമുള്ള എച്ച്‌യു–എയര്‍ കമ്പനിയുടേതാണു വിമാനം. 

സൂറിച്ച്: സ്വിറ്റ്സർലൻഡിലെ മലനിരകളിൽ വിമാനം തകർന്നു വീണ് 20 പേർ മരിച്ചതായി റിപ്പോർട്ട്.  1939ലെ യുദ്ധകാലത്ത് ജർമനിയിൽ നിർമിച്ച ജങ്കർ ജെയു52 എച്ച്ബി–എച്ച്ഒടി വിമാനമാന്നു തകർന്നു വീണത്.  സ്വിസ് വ്യോമസേനയുമായി ബന്ധമുള്ള എച്ച്‌യു–എയര്‍ കമ്പനിയുടേതാണു വിമാനം. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി വിമാനയാത്രകൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു ഈ വിമാനം. ഇതിൽ 17 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഇവരെല്ലാം മരിച്ചെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2500 അടി മുകളിൽ നിന്ന് പിസ് സെഗ്‌നാസ് പർവതത്തിലേക്കു വിമാനം തകർന്നു വീണാണ് അപകടം. സ്വിറ്റ്സർലൻഡിനു തെക്ക് ടിസിനോയിൽ നിന്നാണു വിമാനം പറന്നുയർന്നത്. സൂറിച്ചിനു സമീപം സൈനിക വ്യോമത്താളത്തിൽ ഇറങ്ങാനിരിക്കെയായിരുന്നു അപകടം.  അഞ്ചു ഹെലികോപ്ടറുകളിലായി പ്രദേശത്തു തിരച്ചിൽ തുടരുകയാണ്. ഇതുവഴിയുള്ള വ്യോമഗതാഗതവും തടഞ്ഞു. 

മറ്റൊരു വിമാനാപകടത്തിൽ ദമ്പതികളും രണ്ടു മക്കളും കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിൽ മരിച്ചിരുന്നു. ടൂറിസ്റ്റ് വിമാനം വനമേഖലയിൽ തകർന്നു വീണു പൊട്ടിത്തെറിച്ചാണ് അപകടം. എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം