സിറിയ; സമാധാന നീക്കവുമായി റഷ്യയും തുർക്കിയും

Published : Sep 18, 2018, 07:29 AM ISTUpdated : Sep 19, 2018, 09:28 AM IST
സിറിയ; സമാധാന നീക്കവുമായി റഷ്യയും തുർക്കിയും

Synopsis

റഷ്യയിലെ സോച്ചിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമീർ പുച്ചിനും തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം. 

ഇദ്ലിബ്: സിറിയയിൽ സമാധാനത്തിന്‍റെ പുത്തൻ നീക്കവുമായി റഷ്യയും തുർക്കിയും. സർക്കാർ സേനയും വിമതരും തമ്മിൽ യുദ്ധം നടക്കുന്ന ഇഡ്ലികബ് നഗരത്തെ ബഫർ സോണായി പ്രഖ്യാപിക്കും. ഒക്ടോബർ 15ന് ധാരണ നിലവിൽ വരും. 

റഷ്യയിലെ സോച്ചിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമീർ പുച്ചിനും തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം. ധാരണയനുസരിച്ച് നഗരത്തിൽ നിന്ന് 15 മുതൽ 25 വരെയുള്ള ദൂര പരിധിയിൽ നിന്ന് വിമതരും സർക്കാരും സൈനികരെ പിൻവലിക്കും. ഒക്ടോബർ 10നകം മിസൈലുകളും ടാങ്കറുകളും അടക്കം എല്ലാ പടക്കോപ്പുകളും മേഖലയിൽ നിന്ന് നീക്കം ചെയ്യണം. 

ഇദ്ലിബ് ആസ്ഥാനമാക്കിയ അൽ നുസ്റ അടക്കമുള്ള ഭീകരസംഘടനകൾ ഇദ്ലിബ് വിടണമെന്നാണ് വ്യവസ്ഥ. സേനാ പിൻമാറ്റം മുതൽ ഇഡ്ലിനബ് നഗരത്തിന്‍റെ നിയന്ത്രണം റഷ്യയും തുർക്കിയും സംയുക്തമായി ഏറ്റെടുക്കും. തുർക്കിയുടെ പിന്തുണയുള്ള വിമതസേനയുടെ നിയന്ത്രണത്തിലുള്ള അവസാന പ്രവിശ്യയാണ് ഇഡ്ലിബ്. 

വിമതരുടെ അവസാന തുരുത്ത് പിടിച്ചെടുക്കാനുള്ള സായുധ നീക്കം മഹാദുരന്തമായിത്തീരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇരുപക്ഷത്തിനും സ്വീകാര്യമായ ഒത്തുതീർപ്പ് ഉരുത്തിരിഞ്ഞത്. പക്ഷേ ഇദ്ലിബിലെ വിമതസംഘടനകളെക്കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല. ഇപ്പോഴത്തെ ധാരണ നയതന്ത്ര നീക്കങ്ങൾക്ക് സമയം നൽകുമെന്നാണ് കണക്കുകൂട്ടൽ 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം