അഗസ്റ്റിൻ വട്ടോളിയെ പിന്തുണച്ച് വൈദികര്‍; കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തത് വ്യക്തിപരമായ നേട്ടത്തിനല്ല

By Web TeamFirst Published Nov 27, 2018, 12:00 PM IST
Highlights

ഫാദർ അഗസ്റ്റിൻ വട്ടോളിക്കെതിരായ നോട്ടീസ് സംബന്ധിച്ച് സീറോ മലബാർ സഭയിലെ ഇരുപതോളം വൈദികർ അഡ്മിനിസ്ട്രേറ്ററെ നേരിൽക്കണ്ടു.

അങ്കമാലി: ഫാദർ അഗസ്റ്റിൻ വട്ടോളിക്കെതിരായ നോട്ടീസ് സംബന്ധിച്ച് സീറോ മലബാർ സഭയിലെ ഇരുപതോളം വൈദികർ അഡ്മിനിസ്ട്രേറ്ററെ നേരിൽക്കണ്ടു. അഗസ്റ്റിൻ വട്ടോളിക്കെതിരെ പ്രതികാര നടപടി എടുക്കരുതെന്ന് വൈദികർ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു. സഭയിലെ നീതിക്കു വേണ്ടിയാണ് കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതെന്ന് വൈദികർ വ്യക്തമാക്കി. 

സമരം ആസൂത്രണം ചെയ്തത് ഫാദർ വട്ടോളി അല്ലെന്നും വിവിധ സംഘടനകളും കുടുംബാംഗങ്ങളുമാണ് എന്ന് വൈദികർ അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. സഹപ്രവർത്തകയ്ക് നീതി കിട്ടുന്നതിന് മറ്റു വൈദികര്‍ക്കൊപ്പമാണ് ഫാദർ അഗസ്റ്റിൻ വട്ടോളിയെന്നും വൈദീകര്‍ വിശദമാക്കി.

വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയല്ല കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതെന്ന് സഭയുടെ നോട്ടീസിന് ഫാദർ അഗസ്റ്റിൻ വട്ടോളി മറുപടി നൽകി. കന്യാസ്ത്രികളുടെ സമരത്തിന്റെ തൊട്ടു തലേന്നാണ് നോട്ടീസ് കിട്ടിയതെന്നും മറുപടിയിൽ വിശദമാക്കുന്നു


 

click me!