സിറോമലബാർ സഭയിൽ പരാതി പരിഹാര സമിതി രൂപീകരിക്കുന്നു

By Web TeamFirst Published Jan 10, 2019, 3:44 PM IST
Highlights

സിറോമലബാർ സഭയിൽ പരാതി പരിഹാര സമിതി രൂപീകരിക്കുന്നു. കൊച്ചിയിൽ ചേരുന്ന സിനഡിന്‍റേതാണ് തീരുമാനം.

കൊച്ചി: സിറോമലബാർ സഭയിൽ പരാതി പരിഹാര സമിതി രൂപീകരിക്കുന്നു. കൊച്ചിയിൽ ചേരുന്ന സിനഡിന്‍റേതാണ് തീരുമാനം. അൽമായരെയും ഉൾപ്പെടുത്തിയാകണം സമിതികൾ രൂപീകരിക്കേണ്ടത് എന്ന് സിനഡ് വ്യക്തമാക്കി. പരാതികൾ ലഭിച്ചാൽ കാലതാമസമില്ലാതെ പരിഹാരം ഉണ്ടാക്കണം.

സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം എന്നും സിനഡ് വ്യക്തമാക്കി. ഇതിനായി  സേഫ് എൻവയോൺമെന്‍റ് പോളിസി നടപ്പാക്കും. കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന 'സേഫ് എന്‍വയോണ്‍മെന്‍റ് പോളിസി' ലക്ഷ്യമിടുന്നത്. 

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ  വിമര്‍ശിച്ച് ദീപികയില്‍ ലേഖനം വന്നിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കലും രംഗത്തെത്തിയിരുന്നു. സന്യാസ വ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്നാണ് ലൂസിക്കെതിരായ വിമര്‍ശനം. ബ്രഹ്മചര്യവൃതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം.

സിറോ മലബാർ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ പേരില്‍ ചില ഭൂമി ഇടപാ‍ട് കേസുകളും നിലനില്‍ക്കുന്നുണ്ട്. 

click me!