രാഹുല്‍ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആരോപണങ്ങൾ ശരിയായതു കൊണ്ടല്ലേ,കോൺഗ്രസ് നടപടിയെടുത്തതും അതിന്‍റെ സ്ഥിരീകരണം അല്ലേ: ടിപി രാമകൃഷ്ണന്‍

Published : Sep 14, 2025, 10:40 AM IST
rahul mankoottathil

Synopsis

രാഹുൽ ഒരു പദവിക്കും യോഗ്യനല്ല . പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിക്കേണ്ട മാന്യതയും മൂല്യവും രാഹുൽ ലംഘിച്ചു.

ദില്ലി:നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോൺഗ്രസ്സാമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആരോപണങ്ങൾ ശരിയായതു കൊണ്ടല്ലേയെന്ന് അദ്ദേഹം ചോദിച്ചു.  കോൺഗ്രസ് നടപടിയെടുത്തതും അതിന്‍റെ  സ്ഥിരീകരണം അല്ലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട് രാഹുലിന്‍റെ  മാന്യതയുടെയും സംസ്കാരത്തിന്‍റേയും  ഭാഗമായി അദ്ദേഹം തീരുമാനമെടുക്കണം ജനങ്ങളെ കബളിപ്പിക്കുന്ന വരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നു കോൺഗ്രസിന്റെ ജീർണ്ണ മുഖം വ്യക്തമാവുകയാണ്. ആ നിലപാടുകളിൽ നിന്ന് കോൺഗ്രസ്സാണ് മാറേണ്ടത് പാർലമെട്രി പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കൊണ്ട് രാഹുലിനെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനാകില്ല കോൺഗ്രസ് നിലപാട് അനുസരിച്ച് ആയിരിക്കും തുടർന്നുള്ള നിലപാടുകൾ സ്വീകരിക്കുക രാഹുൽ ഒരു പദവിക്കും യോഗ്യനല്ല . പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിക്കേണ്ട മാന്യതയും മൂല്യവും രാഹുൽ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

യാഥാർത്ഥ്യങ്ങൾ ഓരോന്നോരോന്നായി പുറത്തുവരുന്നുവെന്നും  ടി.പി.രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യകൾക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ തന്നെയാണ്. അഴിമതിയും തെറ്റായ രീതികളും പുറത്തുവരുന്നു. . പഴയ കോൺഗ്രസ് അല്ല ഇപ്പോഴത്തെ  കോണ്‍ഗ്രസ്. സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം
ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി