എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Published : Oct 22, 2018, 09:41 AM ISTUpdated : Oct 22, 2018, 09:42 AM IST
എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Synopsis

ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ  സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ അധ്യാപകനായ ജയ്‍രാജാണ് അറസ്റ്റിലായത്. 

ബന്ത: എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ  സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ അധ്യാപകനായ ജയ്‍രാജാണ് അറസ്റ്റിലായത്. 

ചൊവാഴ്ച്ച ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ്  ജയ്‍രാജ് അർബജിനെ മർദ്ദനത്തിന് ഇരയാക്കുന്നത്. തുടർന്ന് ബോധരഹിതനായ അർബജിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അർബജിന്റെ കുടുംബം നൽകിയ പരാതിയിൻമേൽ  ജയ്‍രാജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൽ ബി കുമാർ പാൽ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളുടെ വിവാഹം, കളറാക്കാൻ പിതാവിന്റെ കരവിരുത്,25 ലക്ഷം രൂപ ചെലവിൽ ക്ഷണക്കത്ത്, 3 കിലോ വെള്ളി, ഒരു വർഷത്തെ അധ്വാനം
അടുത്ത ദില്ലിയാവാൻ കുതിച്ച് രാജ്യത്തെ പ്രധാന നഗരങ്ങൾ, ശ്വാസം മുട്ടി രാജ്യം, വരുന്നത് അതീവ അപകടാവസ്ഥ