
ദില്ലി: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാൻ ദില്ലി സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പമ്പുടമകളുടെ സമരം. പെട്രോൾ ഡീലേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. അഞ്ച് മണിവരെയാണ് സമരം.
സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തർപ്രദേശും നികുതി കുറച്ചതിനാൽ ദില്ലിയിലെക്കാൾ കുറവാണ് ഇന്ധന വില. അതിനാൽ ദില്ലിയിൽ വിൽപന കുറഞ്ഞെന്ന് പമ്പുടമകൾ പറയുന്നു. 400ൽ അധികം പമ്പുകൾ അടച്ചിടും. സിഎൻജി പമ്പുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam