വി.ടി ഷിജോയുടെ ആത്മഹത്യ: 'ഡ‍ിഇ ഓഫീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ല, ഫെബ്രുവരി മുതൽ ശമ്പളം കൊടുക്കുന്നുണ്ട്'; ആരോപണങ്ങള്‍ തള്ളി വിദ്യാഭ്യാസ വകുപ്പ്

Published : Aug 04, 2025, 05:00 PM IST
shijo death

Synopsis

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് വി ടി ഷിജോ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.

പത്തനംതിട്ട: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് വി ടി ഷിജോ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. ഡി ഇ ഓഫീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ശമ്പള കുടിശ്ശിക ബിൽ നൽകേണ്ടിയിരുന്നത് സ്കൂളിൽ നിന്നാണ്. ബിൽ ഉടൻ നൽകുമെന്ന് അറിയിച്ച് എച്ചഎം ഇന്ന് കത്ത് നൽകി. ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ ശമ്പളം നൽകി തുടങ്ങിയെന്ന് റിപ്പോർട്ടിലുണ്ട്. 2025 ഫെബ്രുവരി മാസം മുതൽ ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന് ശമ്പളം കിട്ടുന്നുണ്ട്. ജൂലൈ മാസത്തിലെ ശമ്പളവും അധ്യാപിക വാങ്ങിയിട്ടുണ്ട്. ശമ്പളമടക്കം ആനുകൂല്യങ്ങൾ നൽകണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും പത്തനംതിട്ട ഡി ഇ ഓഫീസ് ജീവനക്കാർ തുടർനടപടി സ്വീകരിച്ചില്ല എന്നായിരുന്നു ഷിജോയുടെ അച്ഛന്റെ ആരോപണം.

 

 

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി